റോബിൻ ബസിന് ഇന്നും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം തൊടുപുഴയിൽ നാളെയും പരിശോധനയുണ്ടാവുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ മോട്ടോർ വാഹന വകുപ്പുമായി ഏറ്റമുട്ടൽ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിൻ ബസ് ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്.
കേരളത്തിൽ 37,000 രൂപയും തമിഴ്നാട്ടിൽ 70,410 രൂപയും പിഴ ലഭിച്ചിരുന്നു. അതേസമയം നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നുമാണ് ഉടമ ഗിരീഷിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക