ഗുണകരമായ ആഹാരമായി മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ് ഓട്സ്. മുഖത്തെ ചുളിവുകൾ മാറ്റാൻ ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം.
ഒരു ചെറിയ കഷണം പപ്പായ, രണ്ട് ടേബിൾസ്പൂൺ ഓട്സ് പൊടിച്ചത്, കുറച്ച് വെള്ളം, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് പായ്ക്ക് ഉണ്ടാക്കുക. ഇത് മുഖത്ത് 15 മിനിറ്റ് പുരട്ടിയ ശേഷം കഴുകി കളയുക. പാടുകൾ ഒഴിവാക്കാനും ചർമ്മത്തിന് മികച്ച തിളക്കം നൽകാനുമെല്ലാം ഈ ഫേസ്പാക്ക് ഉപയോഗിക്കാം.
ഒരു ടേബിൾ സ്പൂൺ കടല പൊടി, 1 ടേബിൾ സ്പൂൺ ഓട്സ്, 1 ടേബിൾസ്പൂൺ തേൻ, എന്നീ ചേരുവകളെല്ലാം റോസ് വാട്ടറുമായി കൂടിചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. എല്ലാ തരം ചർമ്മക്കാർക്കും പരീക്ഷിക്കാവുന്ന പാക്കാണിത്.
2 ടേബിൾസ്പൂൺ ഓട്സ്, 3 ടേബിൾസ്പൂൺ പാൽ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ചർമ്മത്തെ ഇരുണ്ട നിറവും സൺ ടാന്നുകളും നീക്കം ചെയ്യുന്നതിനുള്ള മികച്ച പാക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക