റിയാദ്: സൗദിയില്‍ പുതിയ എണ്ണ വാതക ശേഖരങ്ങള്‍ കൂടി കണ്ടെത്തിയതായി ഊര്‍ജ്ജ മന്ത്രാലയം. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലാണ് പുതിയ എണ്ണ പാടങ്ങള്‍ കണ്ടെത്തിയത്. സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ പര്യവേഷണം തുടരുന്നതായും മന്ത്രാലയം അറിയിച്ചു. ക്രൂഡ് ഓയില്‍ ശേഖരത്തിനൊപ്പം പ്രകൃതി വാതക ശേഖരവും അടങ്ങുന്നതാണ് പുതുതായി കണ്ടെത്തിയെ പാടങ്ങള്‍. കിഴക്കന്‍ പ്രവിശ്യയിലെ റുബുഹുല്‍ഖാലി മരുഭൂമിയിലും ദഹ്റാനിന്റെ വിവിധ മേഖലകളിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്.
പ്രതിദിനം മുപ്പത് ദശലക്ഷം ഘനയടി ബാരല്‍ ക്രൂഡ് ഓയില്‍ ഖനനം നടത്താവുന്ന കിണറുകളാണ് ഇവിടെ കണ്ടെത്തിയത്. ഒപ്പം 3.1 ദശലക്ഷം ക്യുബിക് ഫീറ്റ് പ്രകൃതി വാതക ശേഖരവും ഇവിടെ സ്ഥിതി ചെയ്യുന്നതായി മന്ത്രി പറഞ്ഞു. അല്‍ഹൈറാന്‍, അല്‍മഹാക്കീക്ക്, അസ്രിക, ഷാദൂന്‍, മസാലീഗ്, അല്‍വദീഹി ഭാഗങ്ങളിലും പുതിയ പാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക