കേരളത്തിൽ ഫെെനുകൾക്ക് വിധേയനായി തളർന്ന റോബിൻ ബസ്സിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പെർമിറ്റ് ലംഘിച്ചെന്ന് കാട്ടി തമിഴ്നാട്ടിൽ ഗാന്ധിപുരം ആർടിഒ ഉദ്യോഗസ്ഥരാണ് ബസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിൽ വച്ച് ഞായറാഴ്ച പിടികൂടിയ ബസിനെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
എന്നാൽ റോബിൻ ബസ് തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് ഉടമ ഇന്ന് ആർടിഓഫീസിൽ കത്ത് നൽകുമെന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ഗാന്ധിപുരം ആർടി ഓഫീസിൽ ഉടമ ഗിരീഷ് നേരിട്ട് എത്തിയാണ് കത്ത് നൽകുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് ബസ് കഴിഞ്ഞ ദിവസം സർവീസിനിറങ്ങിയത്. ബസ് വീണ്ടും നിരത്തിലിറങ്ങിയതിനു പിന്നാലെ ബസ്സിനെതിരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു. രണ്ടാം ദിവസവും റോബിൻ ബസിനെ കേരളത്തിലെ മോട്ടോർ വെഹിക്കിൾ വിഭാഗം പിടികൂടി 7500 രൂപ പിഴയിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക