ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ പുതുക്കിയ ചില വകുപ്പുകൾ ചോദ്യം ചെയ്ത് കെഎസ്ആർടിസി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും എന്ന് റിപ്പോർട്ട്. കഴിഞ്ഞ മേയ് മാസം നിലവിൽ വന്ന ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ 6,10 എന്നിവ 1988ലെ മോട്ടോർ വാഹന നിയമത്തിനെതിരാണ് എന്നും പ്രസ്തുത ചട്ടങ്ങൾ പ്രകാരമുള്ള ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുകൾ റദ്ദാക്കണമെന്നുമാണ് കെഎസ്ആർടിസിയുടെ ആവശ്യം.
അതേസമയം ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത വാഹനങ്ങൾ നിയന്ത്രിക്കണമെന്നും ഇത്തരം പെർമിറ്റിലൂടെ സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നും കെഎസ്ആർടിസി ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിലോടിയ റോബിൻ ബസ് കഴിഞ്ഞ ദിവസം സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നാലിടത്തായി തടഞ്ഞു പിഴയിടുകയും പിന്നീട് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക