ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അന്തരീക്ഷ മലിനീകരണം. പ്രത്യേകിച്ച് നഗരങ്ങളില്‍. അന്തരീക്ഷ മലിനീകരണത്തിന്റെ ഉയര്‍ന്ന തോത് പല തരാം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതിനാല്‍ അന്തരീക്ഷ മലിനീകണരത്തില് നിന്ന് സ്വയം സംരക്ഷിക്കേണ്ടത് വളരെയേറെ അത്യാവശ്യമാണ്. വീടിനുള്ളിലെ വായുവിലെ വിഷ വസ്തുക്കളെയും മാലിന്യങ്ങളെയും അകറ്റി നിര്‍ത്താനും വായു ശുദ്ധീകരിക്കാനും നമുക്ക് ചില ചെടികള്‍ ഉപയോഗിക്കാവുന്നതാണ്.
സ്പൈഡര്‍ ചെടി വീടിനുള്ളില്‍ വെയ്ക്കുന്ന അന്തരീക്ഷ മലിനീകരണത്തെ തടയാന്‍ സാധിക്കും. ഫോര്‍മാല്‍ഡിഹൈഡ്, സൈലീന്‍ തുടങ്ങിയ മാലിന്യങ്ങളെ വായുവില്‍ നിന്ന് നീക്കം ചെയ്യുവാന്‍ സ്പൈഡര്‍ സസ്യങ്ങള്‍ മികച്ചതാണ്. അവ പരിപാലിക്കാനും എളുപ്പമാണ്. ഫോര്‍മാല്‍ഡിഹൈഡും ബെന്‍സീനും വായുവില്‍ നിന്ന് നീക്കം ചെയ്യാന്‍ സ്നേക്ക് ചെടികള്‍ സഹായിക്കുന്നു. ഇവക്ക് കുറഞ്ഞ വെളിച്ചത്തില്‍ വളരാന്‍ സാധിക്കും.
വായുവില്‍ നിന്ന് അമോണിയ, ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നിവ പീസ് ലില്ലി നീക്കം ചെയ്യുന്നു. വളരെ എളുപ്പത്തില്‍ പരിപാലിക്കാവുന്ന ഒരു സസ്യം ആണത്. അവ മുന്തിരി വളളികള്‍ പോലെ അത് വളര്‍ന്ന പന്തലിക്കുന്നു. ബാത്റൂമിലെ വായു ശുദ്ധീകരിക്കാനായി ഇത് നല്ലൊരു തിരഞ്ഞെടുപ്പാണ്. വീട്ടിലെ പൂപ്പലിന്റെ അളവ് കുറക്കാനും ഇത് മൂലം സാധിക്കുന്നു.
വായു ശുദ്ധീകരണത്തിന് മികച്ച സസ്യമാണ് വീപ്പിങ് ഫിഗ്. പശകള്‍, നെയില്‍ പോളിഷുകള്‍, സ്റ്റൈന്‍ റിമൂവറുകള്‍ എന്നിവയിലെ രാസ വസ്തുക്കള്‍ അത് നീക്കം ചെയ്യുന്നു. വീടിനകത്തും പുറത്തും നന്നായി വളരുന്ന ഒരു ചെടിയാണിത്. പുറത്ത് തോട്ടത്തിലോ ബാല്‍ക്കണിയിലോ ഇത് വളര്‍ത്താം. കറ്റാര്‍ വാഴ നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ്. ഫോര്‍മാല്‍ഡിഹൈഡും ബെന്‍സീനും നീക്കം ചെയ്ത് കൊണ്ട് വായു ശുദ്ധീകരണത്തെ ഇതൊരു സുപ്രധാന പങ്ക് വഹിക്കുന്നു. ഫ്ലോര്‍ ക്ളീനറുകളിലും ഡിറ്റര്ജന്റുകളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ എന്നിവയും നീക്കം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക