വിശാഖപട്ടണം: വിശാഖപട്ടണത്ത് മത്സ്യബന്ധനതുറമുഖത്ത് വന്‍തീപ്പിടിത്തം. അപകടത്തില്‍ നാല്‍പ്പതിലേറെ മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചതായാണ് വിവരം. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. നാല്‍പ്പതു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്സ് സംഘവും എത്തിയതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, എങ്ങനെയാണ് തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടില്‍ ആദ്യം തീപിടിക്കുകയായിരുന്നു. ഇതില്‍ നിന്ന് തൊട്ടടുത്തുള്ള ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന് ആനന്ദ് റെഡ്ഡി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. സംഭവത്തില്‍ വിശാഖപട്ടണം പോലീസ് കേസെടുത്ത് അന്വഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക