തിരുവനന്തപുരം: തിരുവനന്തപുറത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമത്തിൽ 19കാരൻ കൊല്ലപ്പെട്ടു. കരിമഠം സ്വദേശിയായ അർഷദ് (19) ആണ് കൊല്ലപ്പെട്ടത്.
കിള്ളിപ്പാലം കരിമഠം കോളനിയിലാണ് സംഭവം. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നാലു പേര് ചേര്‍ന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്നു സൂചനകളുണ്ട്. ഇതില്‍ ഒരാളെ പൊലീസ് പിടികൂടി. ധനുഷ് (18) ആണ് പിടിയിലായത്. മറ്റുള്ള പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക