മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കാതൽ ദ കോർ’ ന്റെ ഏറ്റവും പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന് ആദ്യമായി താരം നവ തരംഗ ചലച്ചിത്ര നിർമ്മാതാവായ ജിയോ ബേബിയുമായി സഹകരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നവംബർ 23ന് തീയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിൽ അമീറ എന്ന വക്കീൽ വേഷത്തിൽ എത്തുന്ന മുത്തുമണിയുടെ പോസ്റ്റർ ആണ് മണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മമ്മൂട്ടി, ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി, സുധി കോഴിക്കോട്,അനഘ അക്കു, ജോസി സജോ, ആദർശ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാലു കെ തോമസ് ആണ്.
https://www.instagram.com/p/Cz3zw85PXrk/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക