നടി തൃഷയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ പരാമർശങ്ങളിൽ പ്രതികരിച്ച് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. മൻസൂർ അലി ഖാൻ നടത്തിയ മോശം പരാമര്‍ശം ശ്രദ്ധയില്‍പെട്ടു. അത് ഒരു കലാകരന് മാത്രമല്ല ഏത് ഒരു സ്ത്രീക്കും പെണ്‍കുട്ടിക്കും അരോചകവും വെറുപ്പുളവാക്കുന്നതുമാണ്. അതിനെ നമ്മള് ശക്തമായി അപലപിക്കണം. തൃഷയ്ക്കൊപ്പമാണ് ഞാൻ നില്‍ക്കുന്നത്, അങ്ങനെ മോശം കമന്റുകള്‍ നേരിടേണ്ടി വരുന്ന സ്‍ത്രീകള്‍ക്കുമൊപ്പവുമാണ് എന്ന് ചിരഞ്ജീവി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
മൻസൂർ അലി ഖാനെതിരെ നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ്, ഗായിക ചിന്മയി ശ്രീപദ, നടി മാളവിക മോഹനൻ തുടങ്ങിവരും എത്തിയിരുന്നു.
തൃഷ നായികയായ ലിയോയില്‍ റേപ് സീൻ ഇല്ലായിരുന്നു എന്നും ഉറപ്പായും ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മൻസൂര്‍ അലി ഖാൻ പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രതികരിച്ച് തൃഷ തന്നെ രംഗത്ത് എത്തിയിരുന്നു.
മൻസൂര്‍ അലി ഖാന് എതിരെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ ഇന്ന് കേസ് എടുത്തിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ചുമത്തി മൻസൂറിനെതരെ കേസ് എടുക്കാൻ ഡിജിപിക്ക് വനിതാ കമ്മിഷൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക