താരന് കൊണ്ടുള്ള പ്രശ്നങ്ങള്‍ മിക്കവരും അഭിമുഖീകരിക്കുന്ന ഒന്നാണ്. താരന് അകറ്റാനായി പല മാര്‍ഗ്ഗങ്ങളാണ് ആളുകള്‍ പരീക്ഷിക്കുന്നത്. വിപണിയില്‍ നിരവധി ഉല്‍പ്പന്നങ്ങളും ഇറങ്ങുന്നുണ്ട്. എന്നാല്‍ താരന് അകറ്റാനായി വീട്ടില്‍ പരിക്ഷിച്ചു നോക്കാവുന്ന ഹെയര്‍ മാസ്കുകളെ കുറിച്ച് നോക്കാം.
പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ഒരു സ്പൂണ്‍ തൈരും കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ നന്നായി തേച്ചു പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇതെടുത്ത് അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെമഞ്ഞ ചേര്‍ത്തു യോജിപ്പിച്ച് ശിരോചര്‍മ്മത്തില്‍ പുരട്ടി മസാജ് ചെയ്യാം.
കറ്റാര്‍വാഴയുടെ ജെല്‍ ശിരോചര്‍മ്മത്തില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. സവാളയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും. ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചര്‍മ്മത്തില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക