ദിവസേനയുള്ള വ്യായാമം ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാവിലെ എഴുന്നേറ്റ ഉടന്‍ വ്യായാമം ചെയ്യാന്‍ പോകുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷെ വ്യായാമം ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കുന്നവരും അല്ലാത്തവരുമുണ്ട്. ഏകദേശം 10 മുതല്‍ 14 മണിക്കൂര്‍ വരെ ഭക്ഷണം കഴിക്കാതിരിന്നിട്ടായിരിക്കും പലരും വ്യായാമം ചെയ്യുന്നത്. ഇതിനെ ഫാസ്റ്റിങ് വ്യായാമം എന്നാണ് പറയുന്നത്.
വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ശരീരത്തിലെ അധിക കൊഴുപ്പിനെ എരിയിച്ച് കളയാന്‍ ഏറെ നല്ലതാണ് വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത്. ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജ്ജമാക്കാന്‍ സഹായിക്കുന്ന കോര്‍ട്ടിസോള്‍ രാവിലെ കൂടുതലായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് ഈ കൊഴുപ്പിനെ ഉപയോഗിക്കാന്‍ സഹായിക്കും.
ശരീരത്തിന്റെ രീതിയും അതുപോലെ അവസ്ഥയും കണക്കിലെടുത്ത് വേണം രാവിലെ വെറും വയറ്റില്‍ വ്യായാമം ചെയ്യാന്‍. ഭക്ഷണം കഴിക്കാതെ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് പൊതുവെ കുറവായിരിക്കും. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജ്ജമാക്കാന്‍ സഹായിക്കും.ചില പഠനങ്ങള്‍ ഫാസ്റ്റിങ്ങ് വര്‍ക്ക്ഔട്ടുകള്‍ക്ക് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്നു. പ്രഭാതഭക്ഷണം കഴിച്ചതിനുശേഷം അത് ചെയ്യുന്നതിനുപകരം, ഒഴിഞ്ഞ വയറ്റില്‍ വ്യായാമം ചെയ്യുകയാണെങ്കില്‍, പലര്‍ക്കും കൂടുതല്‍ ഭാരം കുറയാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക