തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ വിഭാഗം. കേരളത്തില്‍ ഇന്ന് ഒരു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് ഉള്ളതെങ്കില്‍ പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
കോമറിന് മേഖലയില്‍ നിന്ന് മധ്യ പടിഞ്ഞാറന്‍ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കന്‍ കാറ്റിന്റെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കിയത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്ട്ടുണ്ടായിരിക്കും. നവംബര്‍ 24 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും നവംബര്‍ 23 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അടുത്ത ദിവസങ്ങളിലെ ഓറഞ്ച്, യെല്ലോ അലര്‍ട്ടുള്ള ജില്ലകള്‍
ഓറഞ്ച് അലര്‍ട്ട്
22-11-2023 : ഇടുക്കി
23-11-2023 : പത്തനംതിട്ട, ഇടുക്കി
മഞ്ഞ അലര്‍ട്ട്
22-11-2023 : പത്തനംതിട്ട, എറണാകുളം, മലപ്പുറം
23-11-2023 : തിരുവനന്തപുരം, എറണാകുളം
24-11-2023 : എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക