സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ കങ്കുവയ്ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ‘കങ്കുവ’ ഒരു മള്‍ട്ടി-പാര്‍ട്ട് റിലീസായിരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 38 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇമേഴ്സീവ് കങഅത ഫോര്‍മാറ്റിലും, 2D, 3D പതിപ്പിലും ചിത്രം പ്രദര്‍ശനം നടത്തും.
ചിത്രത്തിന്റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇന്ത്യന്‍ സിനിമകള്‍ ഇതുവരെ റിലീസ് ചെയ്യാത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കങ്കുവ പ്രദര്‍ശനത്തിനെത്തും. നവംബര്‍ 12-ന് പുറത്തിറക്കിയ ‘കങ്കുവ’യുടെ ദീപാവലി പോസ്റ്റര്‍ വന്‍തോതില്‍ ശ്രദ്ധേയമായിരുന്നു.
1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സ്റ്റുഡിയോ ഗ്രീനും UV ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക