യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് കേസിലെ പ്രതികൾ സഞ്ചരിച്ചത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ എന്ന് റിപ്പോർട്ട്. പിടിയിലായപ്പോൾ പ്രതികൾ രാഹുലിന്റെ കാറിലാണുണ്ടായിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ഫെനിയും ബിനിലും പിടിയിലായത് KL- 26 – L – 3030 എന്ന നമ്പർ കാറിൽ നിന്നാണ്. രാഹുൽ ബി ആർ എന്ന പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത് കാറിൽ കെ.പി. സി.സി ഓഫീസിൽ നിന്നിറങ്ങിയ ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അതേസമയം വ്യാജ ഐഡികാർഡ് നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്തു വന്നു. വ്യാജ ഐഡി കാർഡ് നിർമിക്കാൻ നടൻ അജിത്തിന്റെ ഫോട്ടോ വരെ പ്രതികൾ ഉപയോഗിച്ചെന്നാണ് ഇപ്പോൾ ഉള്ള കണ്ടെത്തൽ. പ്രതി അഭിനന്ദ് വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോവെച്ചുള്ള വ്യാജ ഐഡി കാർഡ് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക