60 നവാഗതർ ഒരുക്കുന്ന ‘സോറി’ എന്ന സിനിമ ചിത്രീകരണം പൂർത്തിയായി. ‘സോറി’യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അക്ഷയ് ചന്ദ്രശോഭ അശോക് ആണ്. സീമ ദേവരാജും, അബ്സൊല്യൂട് റയട്ടും ചേർന്നാണ് നിർമ്മാണം.
വ്യത്യസ്തമായ ത്രില്ലർ, ഡ്രാമ സ്വഭാവമുള്ള സിനിമയായിരിക്കും ‘സോറി’ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ആരോമൽ ദേവരാജ്, അഷ്കർ അലി, രെഖനാ ബിജു, അമൽ കെ ഉദയ്, അശ്വിൻ മോഹൻ, ഫിജോ ഫിൽപ്പ്, അമൽ ജോൺ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ.
ചിത്രത്തിന്റെ ഛായാഗ്രാഹകൻ അരുൺ രാംദാസും, ചിത്രസംയോചകൻ ആഷിക്ക് പുഷ്പരാജും, പശ്ചാത്തല സംഗീത സംവിധായകൻ കമൽ അനിലും ആണ്. ആശയങ്ങൾ രാജാവാകുന്ന പുതിയ കാലഘട്ടം ‘സോറി’ യെ ഇരു കൈയും നീട്ടി വരവേൽക്കും എന്ന് സിനിമയുടെ അണിയറപ്രവർത്തകരും അഭിനയതാക്കളും വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക