നാനിയേയും മൃണാല്‍ താക്കൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ‘ഹായ് നാണ്ണാ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബര്‍ ഏഴ് മുതല്‍ ചിത്രം തിയേറ്ററുകളിലെത്തും. വൈര എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും (സിവിഎം) ഡോ. വിജേന്ദര്‍ റെഡ്ഡി ടീഗലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇ-4 എന്റര്ടെയ്ന്മെന്റാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ബേബി കിയാര ഖന്ന സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഹെഷാം അബ്ദുള്‍ വഹാബാണ് സംഗീതം പകരുന്നിരിക്കുന്നത്. ‘ദസറ’യിലെ മാസ് കഥാപാത്രത്തിന് ശേഷം തികച്ചും ഒരു കുടുംബനാഥന്റെ വേഷത്തില്‍ നാനി ഈ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് ‘ഹായ് നാണ്ണാ’.
ഒരു രാജാവിന്റെ കഥ പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ആ രാജാവിനൊരു മകള്‍ ഉണ്ട്. എന്നാല്‍ കഥയില്‍ എവിടെയും അമ്മയെ കുറിച്ച് പറയുന്നില്ല. ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ ട്രെയിലറില്‍ പ്രധാനമായും പ്രണയം, കുടുംബ ജീവിതം, മാതൃത്വം, സ്നേഹം, ഏകാന്തത, വിരഹം തുടങ്ങിയ വികാരങ്ങളാണ് പ്രകടമാവുന്നത്. ഇതൊരു ഫാമിലി എന്റര്ടെയ്നര് സിനിമയാണെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക