കോപ്പ അമേരിക്കയ്ക്ക് ശേഷം അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ. 2024ൽ യുഎസിൽ വച്ച് നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം ബൂട്ടഴിക്കുമെന്നാണ് അർജന്റീന താരം പ്രഖ്യാപിച്ചിരിക്കുന്നത്.
2008 സെപ്റ്റംബറിൽ ആണ് ഡി മരിയ അർജന്റീനക്ക് വേണ്ടി ആദ്യമായി കളിക്കുന്നത്. പിന്നീട് ഇങ്ങോട്ട് അർജന്റീന നേടിയ പ്രധാനപ്പെട്ട എല്ലാ കിരീടം നേട്ടങ്ങളിലും ഡി മരിയയുടെ കയ്യൊപ്പ് ഉണ്ടായിരുന്നു. ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ തുടങ്ങി മൂന്ന് ടൂർണമെന്റുകളുടെ ഫൈനലുകളിലും അർജന്റീന കിരീടം നേടിയപ്പോൾ മരിയ ഗോൾ നേടിയിരുന്നു.
2007ലെ അണ്ടർ 20 അർജന്റീന ടീമിലും അംഗമായിരുന്ന അദ്ദേഹം 2008ലെ ഒളിമ്പിക് ഫൈനലിലും ഗോൾ അടിച്ചു. അർജന്റീനക്കായി കളിച്ച 136 മാച്ചുകളിൽ 29 ഗോളുകൾ അദ്ദേഹം സ്കോർ ചെയ്തു.
കോപ്പ അമേരിക്ക ആയിരിക്കും താൻ അർജന്റീന ജേഴ്സി അണിയുന്ന അവസാന ടൂർണമെന്റ്. ആത്മാവിലെ എല്ലാ വേദനയോടും കൂടി ഏറ്റവും ഇഷ്ടപ്പെട്ട കാര്യത്തോട് വിട പറയുന്നു. അർജന്റീന ജേഴ്സി ധരിക്കുന്നതും അതിൽ വിയർപ്പ് പറ്റുന്നത് അഭിമാനത്തോടെയാണ് താൻ കണ്ടിരുന്നത്. വിരമിക്കൽ പ്രഖ്യാപനം നടത്തി ഡി മരിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക