ആലപ്പുഴ: കാനഡയിൽ പഠിക്കുന്ന മകൻ വാഹനാപകടത്തില്‍ മരിച്ചത് അറിഞ്ഞ് ഡോക്ടറായ മാതാവ് ജീവനൊടുക്കി. മാവേലിക്കര ഗവ. ആശുപത്രി ഇ.എൻ.ടി വിഭാഗം ഡോക്ടറായ കായംകുളം ചിറക്കടവം സിതാരയിൽ മെഹറുന്നിസയാണ് (53) മരിച്ചത്.
ഇവരുടെ മകന് കാനഡയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ബിന്യാമിന് കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ മരിച്ചത്. വിവരമറിഞ്ഞതു മുതല്‍ കടുത്ത മനോവിഷമത്തിലായിരുന്നു ഡോ. മെഹറുന്നീസ എന്ന് ബന്ധുക്കള്‍ പറയുന്നു.
ഇന്നു രാവിലെ 7.30ഓടെയാണ് മെഹറുന്നീസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘മകന് പോയി, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല’ എന്നു മെഹറുന്നീസ പറഞ്ഞിരുന്നതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഡോക്ടര്‍ ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക