പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു.
നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ എന്നിവരാണ് സഹനിർമാതാക്കൾ. വേറിട്ട ദൃഷ്യാവിഷ്ക്കാരത്തിൽ വ്യത്യസ്തമായ കഥ പറയുന്ന ഈ ചിത്രത്തിന് രാജേഷ് വർമ്മയാണ് തിരക്കഥ തയ്യാറാക്കിയത്.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ‘സരിഗമ’യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക