റോം: ദുബൈയിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ഇതാദ്യമായാണ് ഒരു മാർപാപ്പ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുക്കുന്നത്.
ഡിസംബർ ഒന്നിന് രാവിലെ എട്ടരയോടെ ദുബൈയിൽ മാർപ്പാപ്പ എത്തും. ഡിസംബർ ഒന്ന് മുതൽ മൂന്നു വരെയാണ് ദുബൈ സന്ദർശനം.
ഉച്ചക്കോടിയിൽ മതനേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകുന്ന ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടനത്തിൽ അദ്ദേഹം പങ്കെടുക്കും. ഇറ്റാലിയൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ മാർപാപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക