പെൻഷൻ കിട്ടാത്തതിൽ വയോധികർ ഭിക്ഷ യാചിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. മറിയക്കുട്ടിക്ക് KPCC വീട് വച്ച് നൽകുമെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. രണ്ട് മാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാകുമെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും കെ സുധാകരൻ പ്രതികരിച്ചു.
എന്നാൽ പ്രതികളെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സഹായിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും വിഷയത്തിൽ മുൻവിധിയോടെ ഒന്നും കാണേണ്ടതില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക