മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ ദ കോർ’ന് ഇന്ത്യൻ പനോരമയിൽ വൻ വരവേൽപ്പ്. ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് നിറകയ്യടികളോടെയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്.
തീയറ്ററില്‍ ലഭിച്ചതു പോലെ വലിയ സ്വീകരണമാണ് ചിത്രത്തിന് ഗോവയിലും ലഭിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിവർ സിനിമ കാണാൻ ഗോവയിലെത്തിയിരുന്നു.
ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് ആണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം വേഫെറർ ഫിലിംസാണ് വിതരണത്തിച്ചത്.
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2, സുധാൻഷു സരിയ സംവിധാനം ചെയ്ത സനാ തുടങ്ങിയ ചിത്രങ്ങളും ഇന്നലെ ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക