പോഷകഗുണങ്ങളാല്‍ സമ്പന്നമായ ധാന്യമാണ് മുതിര. പ്രോട്ടീനും അമിനോ ആസിഡും അന്നജവും മുതിരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷ്യനാരുകളാല്‍ സമ്പന്നമായ മുതിര, ദഹനത്തിനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും. ഊര്‍ജത്തിന്റെ ഉറവിടമാണ് മുതിര. ശരീരഭാരം നിയന്ത്രിക്കാന്‍ മുതിര ഏറെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ മുതിര തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യും. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. മുതിരയില്‍ പോളിഫിനോളുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിനെ കത്തിച്ചു കളയാന്‍ സഹായിക്കുകയും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
അതുപോലെ മുതിര ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ധാന്യമാണ്. മുതിരയിലെ നാരുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു. അത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ മുതിരയിലടങ്ങിയ മഗ്നീഷ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ഹൈപ്പര്‍ െടന്ഷനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുതിരയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ രക്തക്കുഴലുകളിലെ ഓക്സീകരണ നാശം തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കുന്നു.
മുതിര ദഹനം മെച്ചപ്പെടുത്തുന്ന ധാന്യമാണ്. അതിലടങ്ങിയ ഭക്ഷ്യനാരുകള്‍ ബവല്‍ മൂവ്മെന്റ് മെച്ചപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. കൂടാതെ ആരോഗ്യകരമായ നല്ല ബാക്ടീരിയകളുടെ അളവും മെച്ചപ്പെടുത്തുന്നു. മുതിരയിലടങ്ങിയ ടാനിനുകള്ക്കും പോളിഫിനോളുകള്‍ക്കും ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ വയറുവേദന അകറ്റാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക