ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ‘നേര്’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വക്കീൽ കുപ്പായമണിഞ്ഞ് നിൽക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ‘ദൃശ്യം 2’-ൽ വക്കീൽ കഥാപാത്രമായെത്തിയ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്.
പ്രിയാമണി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
‘സീക്കിങ് ജസ്റ്റിസ്’ എന്ന ടാഗ്ലൈനുമായി എത്തുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങി താരങ്ങളും ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക