തമിഴ് താരം സതീഷിനെ നായകനായി എത്തുന്ന കോമഡി ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘കോണ്‍ജറിങ് കണ്ണപ്പന്’ ഡിസംബര്‍ എട്ടിന് തീയേറ്ററുകളിലെത്തും. നവാഗതനായ സെല്‍വിന്‍ രാജ് സേവ്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോണ്‍ജറിങ് കണ്ണപ്പന്. സതീഷിന് പുറമെ റെജിന കസാന്ദ്ര, നാസര്‍, ആനന്ദ് രാജ്, ശരണ്യ പൊന്‍വണ്ണന്‍, വിടിവി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എജിഎസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ കല്പാത്തി എസ് അഘോരം, കല്പാത്തി എസ് ഗണേഷ്, കല്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
എജിഎസ് എന്റര്ടെയ്ന്മെന്റ് നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ പുറത്തിറങ്ങുന്ന 24-ാമത്തെ സിനിമയാണ് ‘കോണ്‍ജറിങ് കണ്ണപ്പന്’. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തുവന്നിരുന്നു. യുവ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് യുവന് ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക