കുസാറ്റ് വിസിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ പോലീസിൽ പരാതി നൽകി. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് വി സിക്കെതിരെ കളമശ്ശേരി പോലീസിൽ പരാതി നൽകിയത്.
പരിപാടിയുടെ സംഘാടകരും വിസിയും ആണ് അപകടത്തിന് ഇടയാക്കിയത് എന്നും വീസിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം എന്നുമാണ് അഭിഭാഷകൻ പരാതിയിൽ ആവശ്യപ്പെടുന്നത്. പരിപാടി നടന്ന ഓഡിറ്റോറിയത്തിന്റെ അശാസ്ത്രീയമായ ഘടനാ രീതിയാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് എന്നും നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശത്താണ് ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നത് എന്നും അഭിഭാഷകൻ പറയുന്നു.
നാഷണൽ ബിൽഡിംഗ് കോഡ് അനുസരിച്ച് ഓഡിറ്റോറിയത്തിന്റെ ഗേറ്റുകൾ ഒരിക്കലും അകത്തേക്ക് തുറക്കരുത് എന്നും ഗേറ്റിൽ പടികൾ വെക്കാൻ പാടില്ലെന്നും ഇതെല്ലാം ലംഘിച്ചു കൊണ്ടാണ് ഓഡിറ്റോറിയത്തിന്റെ രൂപകല്പന നടത്തിയിരിക്കുന്നത് എന്നും അഭിഭാഷകൻ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
800ലധികം ആളുകളെ ഉൾക്കൊള്ളാവുന്ന കുസാറ്റിലെ ഓഡിറ്റോറിയത്തിന് അകത്തേക്ക് പ്രവേശിക്കാൻ മൂന്ന് ഗെയിറ്റുകളാണ് ഉള്ളത്. 10 സ്റ്റെപ്പുകൾ ഇറങ്ങിവേണം പ്രധാന കവാടത്തിൽ നിന്നും വേദിയിലേക്ക് എത്താൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക