മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ‘കാതല്‍’ പ്രേക്ഷക മനസില്‍ ഇടംപിടിച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോളിതാ ജ്യോതികയുടെ ഭര്‍ത്താവും തെന്നിന്ത്യന്‍ സൂപ്പര്‍ താരവുമായ സൂര്യയും സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നു. മമ്മൂട്ടിയേയും ജ്യോതികയേയും ജിയോ ബേബിയേയും മറ്റ് അണിയറ പ്രവര്‍ത്തകരേയും പ്രശംസിച്ചുകൊണ്ടാണ് കുറിപ്പ്.
സുന്ദരമായ മനസുകൾ ഒന്നിക്കുമ്പോഴാണ് കാതൽ പോലുള്ള സിനിമകൾ ഉണ്ടാകുന്നതെന്ന് സൂര്യ കുറിച്ചു. സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. സൂര്യ കാതലിന്റെ മുഴുവൻ ടീമിനും അഭിനന്ദനം അറിയിച്ചു. ജ്യോതിക ഓമനയായി എത്തി ജനഹൃദയങ്ങൾ കീഴടക്കി എന്നും നടൻ കൂട്ടിച്ചേർത്തു.
സൂര്യയുടെ ഇൻസ്റ്റാഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം:
“സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, ‘കാതൽ ദ കോർ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. ഈ ചിത്രം ഒരുക്കിയ മനോഹരമായ ടീമിന് അഭിനന്ദനങ്ങള്‍. നല്ല സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. ജിയോ ബേബി, നിങ്ങളുടെ നിശബ്ദ ഷോട്ടുകള്‍ പോലും ഉച്ചത്തില്‍ സംസാരിക്കുന്നതുപോലെ തോന്നി. ഈ ലോകത്തിന് ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോള്‍സണും ആദര്‍ശിനും നന്ദി. സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം. അതിമനോഹരം”, എന്നാണ് സൂര്യ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക