മലപ്പുറം: നവകേരള സദസ്സ് ഇന്ന് മുതൽ മലപ്പുറം ജില്ലയിൽ പര്യടനം ആരംഭിക്കും. നാല് ദിവസങ്ങളിലായി 16 മണ്ഡലങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിലെ പര്യടനം.
മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പടെ 19 പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. പൊന്നാനി, തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളിലാണ് ആദ്യ ദിവസത്തെ പരിപാടികൾ.
28 ന് തിരൂരിൽ വെച്ച് മന്ത്രിസഭാ യോഗവും ചേരും. ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് സംഘാടകർ വലിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക