ബാംങ്കോക്ക്: തായ്ലന്ഡില് വിവാഹ ചടങ്ങിനിടെ വധു ഉള്‍പ്പടെ നാലു പേരെ വെടിവച്ച് കൊന്ന് വരന്. വടക്കു കിഴക്കന്‍ തായ്ലന്ഡില് ശനിയാഴ്ചയാണ് നാടിനെ നടക്കുന്ന സംഭവം ഉണ്ടായത്. പാരഅത്ലറ്റും മുന്‍ സൈനികനുമായ ചതുരോംഗ് സുക്സക്(29) ആണ് വധുവിനെയും ബന്ധുക്കളേയും കൊലപ്പെടുത്തി ജീവനൊടുക്കിയത്.
വധു കാന്‍ജന, വധുവിന്റെ അമ്മ, സഹോദരി, വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഒരാളെയുമാണ് വരന് കൊലപ്പെടുത്തിയത്. വിവാഹ ചടങ്ങുകള്‍ക്കിടെ വരന് വേദിയില്‍ നിന്നും ഇറങ്ങി പോയിരുന്നു. പിന്നാലെ തോക്കുമായി തിരിച്ച് വന്ന് വധുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ക്കുന്ന സമയം പ്രതി മദ്യ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ചതുരോംഗും യുവതിയും മൂന്ന് വര്‍ഷമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022-ല്‍ ഇന്തൊനേഷ്യയില്‍ നടന്ന ആസിയാന്‍ പാരാഗെയിംസില്‍ നീന്തലില്‍ ചതുരോംഗ് വെള്ളി മെഡല്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക