കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീ കൗണ്ടിങിന് ഹൈക്കോടതി ഉത്തരവിട്ടതായി റിപ്പോർട്ട്. കെഎസ്യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.
ചട്ടപ്രകാരം റിക്കൗണ്ടിങ് നടത്തണമെന്നാണ് കോടതിയുടെ നിർദേശം ഉണ്ടായിരിക്കുന്നത്. അതേസമയം എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി.
കേരള വർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പില്‍ ചെയര്മാന് സ്ഥാനത്തേക്കുള്ള എസ്എഫ്ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്യു ഉയര്‍ത്തുന്ന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക