കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഒരാൾ ശ്രീകണ്ഠേശ്വരത്തെ കാർ വാഷിംഗ് സെന്റർ ഉടമ. സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്ത ഒൻപതര ലക്ഷം രൂപ പൊലീസ് കണ്ടുകെട്ടി.
കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സംശയാസ്പദമായി കണ്ട ഒരു കാറിന്റെ നമ്പർ പൊലീസ് ലഭിച്ചിരുന്നു. ഇത് പൗഡിക്കോണം സ്വദേശിയുടെ കാർ ആണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ ബന്ധപ്പെട്ടു. എന്നാൽ കാർ വാഷിംഗ് സെന്ററിൽ ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. എന്നാൽ കാർ കണ്ടെത്താനായില്ല. തുടർന്നാണ് സ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം.
കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിർത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. അധികദൂരം കുട്ടിയുമായി പോകാൻ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളിൽ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക