ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സില്‍ കൂട്ട പിരിച്ചുവിടല്‍. ബൈറ്റ്ഡാന്‍സ് അതിന്റെ ഗെയിമിംഗ് ഡിവിഷനായ നുവേഴ്സില്‍ പിരിച്ചുവിടല്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് ഗെയിമിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ക്കിടയില്‍ വ്യാപകമായ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. നുവേഴ്സ് എന്നറിയപ്പെടുന്ന ഗെയിംഗ് വിംഗ് രണ്ട്വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം അവരുടെ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറയ്ക്കുകയാണെന്ന് ബൈറ്റ്ഡാന്‍സില്‍ നിന്നുള്ള വക്താവ് അറിയിച്ചു.
‘കമ്പനിയുടെ സംരംഭങ്ങളെ സ്ഥിരമായി വിലയിരുത്തുകയും തന്ത്രപരമായ വളര്‍ച്ചാ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സമീപകാല വിലയിരുത്തലിന് ശേഷം, ഞങ്ങളുടെ ഗെയിമിംഗ് ബിസിനസ്സ് പുനഃക്രമീകരിക്കാനുള്ള വെല്ലുവിളി നിറഞ്ഞ തീരുമാനമാണ് കമ്പനി ഇപ്പോള്‍ എടുത്തിരിക്കുന്നത്’, വക്താവ് അറിയിച്ചു.
ന്യൂവേഴ്സ് 2021-ല്‍ ഏകദേശം 3,000 തൊഴിലാളികളെ നിലനിര്‍ത്തി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ കണക്ക് സ്ഥിരമായി തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഗെയിമിംഗ് വിപണിയായ ചൈനയില്‍ കോവിഡ് മഹാമാരിയുടെ സമയത്ത് മൊബൈല്‍ ഗെയിമിംഗിന്റെ ആവശ്യം കുതിച്ചുയര്‍ന്നപ്പോഴാണ് ബൈറ്റ്ഡാന്‍സ് ആ രംഗത്തേക്ക് പ്രവേശിക്കുന്നത്. അക്കാലയളവില്‍ 400 കോടി ഡോളറിന്റെ ഇടപാടില്‍ ഷാങ്ഹായ് ആസ്ഥാനമായുള്ള ഗെയിമിംഗ് സ്റ്റുഡിയോ മൂണ്‍ടോണ്‍ ടെക്നോളജിയെ ബൈറ്റ്ഡാന്‍സ് ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക