പത്തനംതിട്ട: റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റാണ് റദ്ദാക്കിയത്. തുടര്‍ച്ചയായി നിയമം ലംഘിച്ചതിനാണ് നടപടി.
ബസിന്റെ പെര്‍മിറ്റ് ഇന്നലെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ബസ് ഉടമ കിഷോറിനു നോട്ടീസ് നല്‍കിയിരുന്നു.
സ്റ്റേജ് ക്യാരേജ് ആയി റോബിന് ബസ്സിന് സര്‍വീസ് നടത്താന്‍ പെര്‍മിറ്റിലൊന്ന് ചൂണ്ടിക്കാണിച്ചാണ് ബസ്സിനെതിരെ അധികൃതര്‍ നടപടി എടുക്കുന്നത്.
ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
ആഗസ്റ്റ് 30നാണ് ബസിന് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ലഭിച്ചത്. എന്നാൽ, ഇതിന്റെ മറവിൽ കോൺട്രാക്ട് കാര്യേജ് ആയ ബസ് സ്റ്റേജ് കാര്യേജ് ആയി പ്രവർത്തിക്കുകയായിരുന്നു. ഇതേതുടർന്നു പലതവണ വകുപ്പ് ബസ് പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതു വലിയ തോതിലുള്ള സംഘർഷത്തിലേക്കും നീങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക