കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരി അബിഗെലിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പൊലീസ്. KL04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കാൻ നിർദേശം.
പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഓട്ടോ സംഘത്തിന്റേതെന്ന് സംശയം. ഏഴ് മിനിറ്റ് പ്രതികൾ പാരിപ്പള്ളിയിൽ ചെലവഴിച്ചുവെന്നും പൊലീസ് അറിയിച്ചു.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ അന്വേഷണത്തിനായി വന്‍ പൊലീസ് സംഘത്തിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊല്ലം റൂറല്‍ ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാരും, സിറ്റിയിലെ എ സി പിമാരും സംഘത്തില്‍ ഉള്‍പ്പെടുന്നു. സ്പെഷ്യല്‍ യൂണിറ്റ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക