അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം രാസ്ത ജനുവരി അഞ്ചിന് തിയേറ്ററുകളിലേക്കെത്തും. സര്‍ജാനോ ഖാലിദ്, അനഘ നാരായണന്, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി, അനീഷ് അന്‍വര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലു എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ്.
വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അവിന് മോഹന്‍ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാസ്തയുടെ എഡിറ്റിങ് നിര്‍വഹിക്കുന്നത് അഫ്തര്‍ അന്‍വര്‍ ആണ്. പ്രൊജക്റ്റ് ഡിസൈന്‍ സുധാ ഷാ, കലാസംവിധാനം: വേണു തോപ്പില്‍. ബി.കെ. ഹരി നാരായണന്, അന്‍വര്‍ അലി, ആര്. വേണുഗോപാല്‍ എന്നിവരുടെ വരികളില്‍ വിനീത് ശ്രീനിവാസന്, അല്‍ഫോണ്‍സ് ജോസഫ്, സൂരജ് സന്തോഷ്, അവിന് മോഹന്‍ സിതാര എന്നിവര്‍ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക