കോര്‍ബ: ഛത്തീസ്ഗഡില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു. കേസില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോര്‍ബ ജില്ലയില്‍ നിന്ന് 28 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളാണ് അറസ്റ്റിലായത്. പാലി പോലീസ് സ്റ്റേഷന് പരിധിയിലെ കെരജാരിയ വനത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തി.
കഴിഞ്ഞ 28 ന് വീട്ടില്‍ നിന്ന് ടൗണിലേക്ക് പോയ യുവതി തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു.
കേസിലെ മുഖ്യ പ്രതി സോനു ലാല്‍ സാഹു (27) യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളായ സന്ദീപ് ഭോയ് (21), വീരേന്ദ്ര ഭോയ് (19), സുരേന്ദ്ര ഭോയ് (21), ജീവ റാവു (19) എന്നിവരുടെ സഹായത്തോടെ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക