കഴിക്കാൻ മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും കിവി ഏറെ നല്ലതാണ്. ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന കിവി കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം.
ഒരു പഴുത്ത കിവി, ഒരു ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ മിശ്രിതമാക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. മുഖത്തെ പാടുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
ഒരു പാത്രത്തില്‍ ഒരു കിവി, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, ഒരു നേന്ത്രപ്പഴം എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം കഴുത്തിലും മുഖത്തും തുല്യമായി പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു പാക്കാണിത്.
ഒരു കിവി, മൂന്നോ നാലോ കുതിര്‍ത്ത ബദാം പേസ്റ്റാക്കിയത്, ഒരു ടേബിള്‍സ്പൂണ്‍ കടലമാവ് എന്നിവ മിശ്രിതമാക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ടോണ്‍ ചെയ്യുകയും ജലാംശം നല്‍കുകയും സുഷിരങ്ങള്‍ തടയാനും സഹായിക്കും.
ഒരു കിവി, ഒരു ടേബിള്‍സ്പൂണ്‍ ഓട്സ് എന്നിവ മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
ഒരു കിവി, ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് എന്നിവ മിശ്രിതമാക്കി മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകാം. മുഖത്തെ സുഷിരങ്ങളും പാടുകളും കുറയ്ക്കാന്‍ ഈ പാക്ക് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക