ഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം ഒക്ടോബര്‍ മാസം 75 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. 2021-ലെ ഐ.ടി ആക്ട് അനുസരിച്ചാണ് 75,48000 വാട്സ് ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് വാട്സ് ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു. 75 ലക്ഷം അക്കൗണ്ടുകളില്‍ 19,19,000 എണ്ണം ഉപയോക്താക്കളില്‍ നിന്ന് പരാതി ലഭിക്കുന്നതിനു മുമ്പ് തന്നെ നിരോധിച്ചവയാണ്.
ഒക്ടോബറില്‍ 9,063 പരാതികളാണു വാട്സ് ആപ്പിന് ലഭിച്ചത്. ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം യൂസര്‍മാരാണ് വാട്സ് ആപ്പിനുള്ളത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ്, 2021-ന്റെ റൂള്‍ 4(1)(ഡി), റൂള്‍ 3എ(7) എന്നിവയ്ക്ക് അനുസൃതമായാണ് വാട്ട്സ്ആപ്പ് പ്രതിമാസ ഇന്ത്യ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. ഉപയോക്താക്കള്‍ സമര്‍പ്പിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും അവലോകനം ചെയ്ത ശേഷമാണ് വാട്ട്സാപ്പിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക