മലപ്പുറം ജില്ലയിലെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് മരുന്ന് മാറി നൽകിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് കിടത്തി ചികിത്സയിലുള്ള പിഞ്ചു കുഞ്ഞിന് ചുമയ്ക്ക് മരുന്നു നൽകുന്നതിനുപകരം വേദനയ്ക്ക് പുരട്ടുന്ന മരുന്ന് നൽകിയത്.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടി അപകടനില തരണം ചെയ്തു. വണ്ടൂരിലെ കാപ്പിൽ സ്വദേശിയായ കുട്ടിയെ ശ്വാസതടസത്തെ തുടർന്നാണ് മൂന്ന് ദിവസം മുൻപ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
രാവിലെ ഡ്യൂട്ടി ഉണ്ടായിരുന്ന താൽക്കാലിക നേഴ്സ് മരുന്ന് മാറി നൽകി എന്നും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്നുമാണ് വിവരം. വിശദമായ അന്വേഷണം നടത്തിയതിനുശേഷം സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക