തെലങ്കാനയിലെ ദിണ്ടിഗലിൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. പരിശീലകനും കേഡറ്റുമടക്കം രണ്ടുപേരുടെ മരണത്തിന് കാരണമായ അപകടത്തിന്റെ കാരണം കണ്ടെത്താൻ എയർഫോഴ്സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ നിന്ന് പതിവ് പരിശീലനത്തിനായി പറന്നുയർന്ന വിമാനം ഇന്ന് രാവിലെ 8.55 ഓടെയാണ് അപകടത്തിൽപ്പെട്ടത്. വിമാനം പാറക്കല്ലുകൾക്കിടയിൽ പതിച്ച് തീ പിടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പരിശീലകനായ പൈലറ്റും ട്രെയിനി പൈലറ്റുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്ന അപ്പോൾ തന്നെ ഇരുവർക്കും മരണം സംഭവിക്കുകയും ചെയ്തു. എയർഫോഴ്സ് കോടതി അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക