നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി കുടിശ്ശിക നൽകാനുണ്ടെന്ന് ആരോപിച്ചാണ് രഞ്ജി പണിക്കരുടെ പുതിയ ചിത്രമായ ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രം തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല എന്ന് തീയറ്റർ ഉടമകളുടെ സംഘടന അറിയിച്ചത്.
രഞ്ജിയുടെ സിനിമകളുമായി കുടിശ്ശിക തീർക്കുന്നതുവരെ സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചിട്ടുണ്ട്. രഞ്ജി പണിക്കർ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തിൽ പങ്കാളി ആയിട്ടുള്ളതോ ആയ ചിത്രങ്ങളോട് അടക്കം തീയേറ്റർ ഉടമകളുടെ സംഘടന കഴിഞ്ഞ ഏപ്രിൽ മാസവും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ രഞ്ജി പണിക്കർ പ്രധാന വേഷത്തിലെത്തിയ ‘സെക്ഷൻ 306 ഐപിസി’ എന്ന ചിത്രം വിലക്ക് നിലനിൽക്കെ തന്നെ ഏപ്രിൽ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക