ഇംഫാല്‍: മണിപ്പൂരില്‍ മാസങ്ങളായി തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു. ചില ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളൊഴികെയുള്ള സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് നിരോധനമാണ് നീക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്ത ക്രമസമാധാന നിലയും പൊതുജനങ്ങള്‍ നേരിടുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ നിരോധനത്തില്‍ ഇളവ് നല്കാന് തീരുമാനിച്ചത്.
ചന്ദേല്‍, കാക്ചിംഗ്, ചുരാചന്ദ്പൂര്‍, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാക്ചിംഗ്, കാങ്പോക്പി, ഇംഫാല്‍ വെസ്റ്റ്, കാങ്പോക്പി, ഇംഫാല്‍ ഈസ്റ്റ്, കാങ്പോക്പി, തൗബല്‍, തെങ്നൗപാല്‍, കാക്ചിംഗ്പി എന്നീ ജില്ലകളിലെ സമീപ പ്രദേശങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മണിപ്പൂരിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടുമായി കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീക്കാന്‍ തീരുമാനമായത്. കഴിഞ്ഞ മാസമാണ് യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് കേന്ദ്ര സര്‍ക്കാരുമായി സമാധാന കരാറില്‍ ഒപ്പുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക