ലക്നോ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കുടിലിന് തീപിടിച്ച് സഹോദരങ്ങളായ കുട്ടികള്‍ വെന്തുമരിച്ചു. ഫിറോസാബാദിലെ ജസ്രാന പോലീസ് സ്റ്റേഷന് പരിധിയിലെ ഖാദിത് ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായത്.
ശനിയാഴ്ച രാത്രിയിലാണ് കുടിലിന് തീപിടിച്ചത്. സംഭവസമയം മൂന്ന് കുട്ടികളും മാതാപിതാക്കളുമാണ് കുടിലില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നാല് വയസുകാരനായ അനീസും രണ്ട് വയസുകാരി രേഷ്മയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ മൂത്ത സഹോദരന് സാമ്ന (ഏഴ്) ഗുരുതര പൊള്ളലേറ്റ് ആഗ്രയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അതേസമയം, തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉജ്ജ്വല്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക