പ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ മുബിയുടെ തിയേറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയില്‍ സ്ഥാനം പിടിച്ച് മമ്മൂട്ടി-ജിയോ ബേബി ചിത്രം ‘കാതല്‍ ദി കോര്‍’. മുബിയുടെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയേറ്ററുകളില്‍ പോയി കാണാന്‍ അവസരമൊരുക്കുന്ന സേവനമാണ് മുബി ഗോ. അതിലാണ് കാതല്‍ ഫിലിം ഓഫ് ദി വീക്ക് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
ആദ്യമായാണ് ഒരു മലയാള ചിത്രം മുബി ഗോയിലൂടെ അവതരിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഗൗരവമുള്ളതും കലാമൂല്യമുള്ളതുമായ സിനിമകള്‍ അവതരിപ്പിക്കുന്ന ഒടിടി പ്ലാറ്റ്ഫോം ആണ് മുബി. മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച ചിത്രം അതിന്റെ പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമാണെന്ന വിവരം ഗോവ ചലച്ചിത്രോത്സവത്തിന്റെ വെബ് സൈറ്റിലൂടെയാണ് ആദ്യം സിനിമാപ്രേമികള്‍ അറിഞ്ഞത്. നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കാതല്‍ ഓടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിജയകരമായി മു്ന്നോട്ട് പോകുന്ന ചിത്രത്തിന്റെ സക്സസ് ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
Icons @mammukka and Jyothika shine as a couple on the brink of a divorce in director Jeo Baby's empathetic character study. This week with MUBI GO, watch KAATHAL – THE CORE in theatres. pic.twitter.com/wV60quJskX
— MUBI India (@mubiindia) December 1, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക