കോട്ടയം: വൈക്കത്തഷ്ടമി നാളെ. പുലർച്ചെ 4.30-ന് അഷ്ടമി ദർശനം ആംരഭിക്കും. നാളെ രാത്രി 11-നാണ് ഉദയനാപുരത്തപ്പന്റെ വരവ്, ദേവീദേവന്മാർ ഒന്നിച്ച് എഴുന്നള്ളുന്ന അഷ്ടമി വിളക്ക്.
ബുധനാഴ്ച പുലർച്ചെ രണ്ടിന് വർണാഭമായ അഷ്ടമിവിളക്ക് നടക്കും. 3:30-നും 4:30-നും ഇടയിൽ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കും. അഷ്ടമി ദിനം പുലർച്ചെ വിശേഷാൽ പൂജകൾക്ക് ശേഷം നട തുറക്കുമ്പോഴുള്ള ദർശനമാണ് അഷ്ടമി ദർശനം. ഉച്ചയ്ക്ക് 12 മണി വരെയാണ് ദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക