വീടിന്റെ വടക്കുവശത്ത് ഫലവൃക്ഷങ്ങള്‍ നടുന്നത് നല്ലതല്ല എന്ന് നാം കേട്ടിട്ടുണ്ട്. എന്താണ് കാര്യം എന്ന് അറിയാമോ? ഉത്തമമായ പല കാര്യങ്ങളും വടക്കുവശത്ത് ചെയ്യാറില്ല എന്നതാണ് ഉത്തരമെങ്കിലും ശാസ്ത്രീയമായ കാര്യം- വടക്കുവശത്തിന് ചില അശുഭലക്ഷണങ്ങളുണ്ട് എന്നതാണ്.
ഈ കാരണം തന്നെയാണ് ഫലവൃക്ഷപ്രശ്നത്തിലുമുള്ളത്. ദക്ഷിണധ്രുവത്തില്‍നിന്നും ഉത്തരധ്രുവത്തിലേക്ക് വരുന്ന കാന്തികശക്തി വീട്ടിനകത്തെ മാലിന്യങ്ങളേയും കൂട്ടുന്നു. ഇത്തരത്തില്‍ കൂട്ടുന്ന മാലിന്യങ്ങളെ കാന്തികശക്തി വടക്കോട്ടാണ് കൊണ്ടുപോകുന്നത്.
ഇങ്ങനെ വീട്ടിനകത്തെ മാലിന്യങ്ങളോടൊപ്പം കടന്നുവരുന്ന കാന്തികശക്തി വടക്കുവശത്തെ ഫലവൃക്ഷങ്ങളില്‍ സ്പര്‍ശിച്ചാല്‍ അത് ആരോഗ്യത്തിന് ദോഷകരമാണെന്ന് ഭാരതീയ ജനത പ്രാചീനകാലത്തേ മനസ്സിലാക്കിയിരുന്നതിലാണ് വടക്കുവശത്ത് ഫലവൃക്ഷങ്ങള്‍ നടരുതെന്ന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക