റോസ് ചെടികൾക്ക് മനോഹരമാണ്. എല്ലാവർക്കും ഏറെ ഇഷ്ടവുമാണ്. എന്നാൽ കൃത്യമായ പരിചരണം ഈ ചെടികൾക്ക് ആവശ്യമാണ്. മറ്റ് പൂച്ചെടികളെ പോലെ തന്നെ റോസ് ചെടികളുടെ പരിചരണത്തിന് നല്ല നീർവാഴ്ചയുള്ള മണ്ണ് ആവശ്യമാണ്.
എന്നാൽ അതിലും പ്രധാനമായി വെള്ളവും സൂര്യപ്രകാശവും ഈ ചെടികൾക്ക് ആവശ്യമാണ്. റോസ് വളർത്തുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
6-8 മണിക്കൂർ സൂര്യപ്രകാശം ആവശ്യമുള്ള ചെടികളാണ് റോസ്, എന്നാൽ മാത്രമാണ് അവ വേഗത്തിലും ആരോഗ്യത്തോടെയും വളരുകയുള്ളു.
റോസ് ചെടികൾക്ക് ചട്ടിയിലും ഗ്രോ ബാഗുകളിലും മണ്ണിലും വളരാൻ സാധിക്കും. ചെടികൾക്ക് എൻപികെയും മൈക്രോ ന്യൂട്രിയൻ്റുകളും ധാരാളമായി ലഭിക്കുകയാണെങ്കിൽ പുതിയ മുകുളങ്ങൾ ഉണ്ടാകുന്നതിനും പൂക്കുന്നതിനും സഹായിക്കുന്നു.
പശുവളം, ആട്ടിൻവളം എന്നിവ ഉപയോഗിക്കുന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിനും വായുസഞ്ചാരത്തിനും സഹായിക്കുന്നു, മാത്രമല്ല ഇത് പൂച്ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക