കോഴിക്കോട് ലോ കോളേജിൽ കെഎസ്യു പ്രവർത്തകനെ മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. കെഎസ്യു പ്രവർത്തകനെ മർദിച്ച 6 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ചേവായൂർ പൊലീസാണ് കേസെടുത്തത്. വധശ്രമം, സംഘം ചേർന്ന് മർദ്ദിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. രണ്ടാംവർഷ ബിരുദ വിദ്യാർഥി സഞ്ജയ് ജസ്റ്റിനാണു മർദനമേറ്റത്. ശ്യാം കാർത്തിക്ക്, റിത്തിക്ക്, അബിൻ രാജ്, ഇനോഷ്, ഇസ്മായിൽ, യോഗേഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അതേസമയം വിദ്യാർഥിയെ ക്ലാസ് മുറിയിൽ നിന്നും വിളിച്ചിറക്കി കൂട്ടം ചേർന്നു മർദിച്ചതായി കെഎസ്യു പ്രവർത്തകർ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക