ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അടുത്ത മലയാളം വെബ്സീരിസിന്റെ ട്രെയിലര്‍ പുറത്ത്. ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന ഏറ്റവും പുതിയ വെബ് സീരീസിന്റെ ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. നിഖിലാ വിമല്‍, സണ്ണി വെയ്ന്‍ എന്നിവരാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2024 ജനുവരി 5 മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സീരിസ് സ്ട്രീമിങ് ചെയ്യും.
പേര് സൂചിപ്പിക്കും പോലെ പേരില്ലൂര്‍ എന്ന ഗ്രാമത്തിന്റെയും അവിടെയുള്ള വ്യത്യസ്തരായ ഒരു പറ്റം മനുഷ്യരുടെയും കഥയാണ് ഈ വെബ് സീരീസ് പറയുന്നത്. ഒരു കോമഡി എന്റര്ട്രെയിനറാകാനാണ് സാധ്യതയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. സീരിസിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഇ ഫോര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ കീഴില്‍ മുകേഷ് ആര് മെഹ്തയും സി വി സാരഥിയും ചേര്‍ന്നു നിര്‍മിച്ചു പ്രവീണ്‍ ചന്ദ്രന് സംവിധാനം ചെയുന്ന ഈ സീരീസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഭവന് ശ്രീകുമാര്‍ എഡിറ്റിംഗും അനൂപ് വി ശൈലജ, അമീല്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ് എന്നീ വെബ് സീരിസുകള്‍ക്ക് ശേഷം മലയാളി പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവം നല്‍കുന്നതായിരിക്കും ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക